ലിയോനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ മഹാനടന്മാരെ ഒരു സിനിമയില്‍ ഒന്നിപ്പിക്കാന്‍ ഹോളിവുഡിലെ സൂപ്പര്‍ സംവിധായകന് ക്വിന്റിന് ടാരന്റീനോ . കുപ്രസിദ്ധമായ മാന്സണ് കുടുംബ കൊലപാതകങ്ങള്‍ പ്രേമേയമാകുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ വെല്ലുംവിധമാണ് സംവിധായകന് ഒരുക്കാന്‍ പോകുന്നത്. ചിത്രത്തിനായി ഡികാപ്രിയോയും ബ്രാഡും സമ്മതം മൂളി കഴിഞ്ഞെന്നാണ് വാര്‍ത്തകള്‍. മറ്റ് അഭിനേതാക്കളെയും ചിത്രത്തിലേക്ക് പരിഗണിച്ചുവരുന്നു.
ക്വിന്റിന് മുന്‍കാല ചിത്രമായ ജാങ്കോയുടെ അതെ ബഡ്ജറ്റിലാണ് ഈ ചിത്രവും ഒരുക്കുന്നത്. ചരിത്ര നായകനായ ‘ലെനിന്റെ’ ജീവിതവും അഭ്രപാളികളില്‍ എത്തുമ്ബോള്‍ ആ വേഷത്തിലെത്തുന്നത് ഡികാപ്രിയോ ആണ്. സ്റ്റീഫന്‍ സ്പീല്ബെര്ഗാണ് ലെനിന് ആവിഷ്കരിക്കുന്നത്.