Image

സൗദിയില്‍ പ്രഫഷന്‍ മാറ്റം മരവിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം

Published on 07 November, 2017
സൗദിയില്‍ പ്രഫഷന്‍ മാറ്റം മരവിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം
 
ദമാം: കന്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികളുടെ പ്രഫഷന്‍ മാറ്റം മരവിപ്പിച്ചതായി സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

സൗദി തൊഴില്‍ മേഖലയെ നേരെയാക്കുക എന്ന ലക്ഷ്യമാണ് പ്രഫഷന്‍ മാറ്റത്തിനു പിന്നിലെന്നാണ് അറിയിപ്പില്‍ പറയുന്നതെങ്കിലും സ്വദേശി വത്കരണം ശക്തമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

നേരത്തെ വിദേശികളുടെ പ്രഫഷന്‍ മാറ്റം മന്ത്രാലയം നിര്‍ത്തിവച്ചതായി വാര്‍ത്തയുകളുണ്ടായിരുന്നുവെങ്കിലും മന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്രഫഷന്‍ മാറ്റം മരവിപ്പിച്ചത് നിരവധി വിദേശികളേയും സ്ഥാപനങ്ങളേയും ബാധിക്കുമെന്ന് വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക