അവാര്‍ഡ് ജേതാവായ മലയാള സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ. സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഹോട്ടലില്‍ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. രണ്ടുവര്‍ഷം മുമ്ബ് നടന്ന സംഭവമാണ് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞത്. മുംബൈ സ്ഥിരതാമസമാക്കിയ ദിവ്യ ചുരുക്കം ചിത്രങ്ങളിലെ ഇതുവരെ വേഷമിട്ടുള്ളു.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ആയിമാറിയ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ മനോജ് വാജ്പേയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോള്‍ മുംബൈയിലാണ് ദിവ്യയുടെ താമസം. അവാര്‍ഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു തുടക്കമാകുമായിരുന്നു. എന്നാല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മറിച്ചൊരു അനുഭവം നടിക്ക് ഉണ്ടായത്.
‘നടിമാരെ രാത്രി ഹോട്ടലുകളില്‍ വിളിച്ച് സംവിധായകര്‍ ലൈംഗികകാര്യങ്ങള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രി 9 മണിക്കാണെങ്കിലും ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ,നിര്‍മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’. നടി പറയുകയുണ്ടായി.