മാഞ്ചസ്റ്റര്‍: അഭിഷേകാഗ്നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും മാഞ്ചസ്റ്ററില്‍ 16ന് വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിന്‍സ് ഓഫ് പീസ് മിനിസ്ട്രിയിലെ ശുശ്രൂഷകനുമായ ബ്ര. ജോണ്‍ ഹെസ്കെറ്റ് മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഈവനിംഗില്‍ പങ്കെടുക്കും.
അനേകരില്‍ പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്:
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു ചെറിയാന് 07443 630066.
റിപ്പോര്‍ട്ട്: ബാബു ജോസഫ്