മെല്‍ബണ്‍: ഗ്രാന്മയുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി എത്തുന്ന മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പറഞ്ഞു.
ഡിസംബര്‍ 10 ന് ക്ലെയ്ടണ്‍ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ നടക്കുന്ന ഗ്രാന്മയുടെ ഒന്നാം വാര്‍ഷിക സമ്മേളനവും ഓസ്ട്രേലിയയില ആദ്യകാല കുടിയേറ്റക്കാരെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രമുഖ സംഘടനാ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മറ്റു വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കടുക്കുമെന്നു സ്വാഗതസംഗം ഭാരവാഹികള്‍ അറിയിച്ചു.