മന്ത്രിസഭായോഗത്തില്‍
നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
സംവിധായകന് ആലപ്പി അഷ്റഫാണ് പൊതുതാത്പര്യഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭരണഘടനാലംഘനം നടത്തിയ നാല് സിപിഐ മന്ത്രിമാരെ സര്‍ക്കാരിന്റെ നയപരമായ
തീരുമാനങ്ങളെടുക്കുന്ന യോഗങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും ഹര്ജിക്കാരന്
ആവശ്യപ്പെട്ടു.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതി
പരമാര്‍ശം ചൂണ്ടിക്കാട്ടി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത്
നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേരള യൂണിവേഴ്സിറ്റി മുന്‍
സിന്‍ഡിക്കേറ്റ് അംഗം ആര്.എസ്. ശശികുമാര്‍ ഇന്ന് ഹര്‍ജി
നല്‍കിയിരുന്നു.
കായല്‍ കൈയേറ്റം
സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട്
തോമസ് ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി മന്ത്രിസഭയ്ക്കെതിരെ
വിമര്‍ശനം നടത്തിയത്.