വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 201719 വര്‍ഷത്തേയ്ക്കുള്ള പുതിയ ഗ്ലോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
വിയന്നയില്‍ നടന്ന യോഗത്തില്‍ സംഘടനയുടെ രക്ഷാധികാരികളിലൊരാളായ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ ഗ്ലോബല്‍ ക്യാബിനറ്റ് നേതൃത്വത്തെ പ്രഖ്യാപിച്ചത്.
70ല്‍ അധികം രാജ്യങ്ങളില്‍ സംഘടന പ്രൊവിന്‍സുകളും യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ല്യുഎംഎഫ് എന്ന സംഘടന സ്ഥാപിതമായി ഒരു വര്‍ഷം കഴിയുന്ന അവസരത്തില്‍ നവംബര്‍ ആദ്യവാരം വിയന്നയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 39 പേരടങ്ങിയ വിപുലമായ ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബല്‍ ക്യാബിനറ്റും 30 പേര് ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നതാണ് ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി.
പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായും നൗഷാദ് ആലുവ (സൗദി അറേബ്യ), ടി.കെ. ഗോപാലന് (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവര്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പദവിയിലും ഫ്രാന്‍സില്‍ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബല്‍ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിമാരായി സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്) എന്നിവരും ഗ്ലോബല്‍ ട്രഷററായി ഷമീര്‍ യുസഫും (സൗദി അറേബ്യ), ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായി ഓസ്ട്രിയയില്‍ നിന്നുള്ള വര്‍ഗീസ് പഞ്ഞിക്കാരനും തെരഞ്ഞെടുക്കപ്പെട്ടു.
റീജണല്‍ പ്രസിഡന്റുമാരായി യൂറോപ്പ് റീജണിനെ പ്രതിനിധീകരിച്ച് ഡോണി ജോര്‍ജ് (ജര്‍മനി), മിഡില്‍ ഈസ്റ്റ് റീജണ്‍ ഗിരീഷ് ബാബു (ബഹറിന്‍), ഏഷ്യ റീജണ്‍ ഷൗക്കത്ത് പറന്പി (ഇന്ത്യ), ഓസ്ട്രേലിയ ആന്‍ഡ് ഓഷ്യാനിയ റീജണ്‍ ഷിബു ജോണ്‍ (ഓസ്ട്രേലിയ), അമേരിക്ക റീജണ്‍ സാജന് കുര്യന് (അമേരിക്ക), ആഫ്രിക്ക റീജണ്‍ രാജീവ് പൂനത്ത് (നമീബിയ) എന്നിവരും സാബു ചക്കാലയ്ക്കല്‍ (ഓസ്ട്രിയ), ഫിറോസ് ബാബു (യുഎഇ), സിറില്‍ സഞ്ജു ജോര്‍ജ് (ഇന്ത്യ), നിബു മാത്യു (ഓസ്ട്രേലിയ), മാത്യു പൂവന് (അമേരിക്ക), സോജന് ജോസഫ് (ടാന്‍സാനിയ) എന്നിവര്‍ റീജണല്‍ കോഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
വിമെന്‍സ് ഫോറം ചിത്ര ലക്ഷ്മി (യുകെ), ബിസിനസ് ഫോറം ഉമേഷ് മേനോന് (ഇന്ത്യ), യൂത്ത് ഫോറം അഖില്‍ തോമസ് (സ്വിറ്റ്സര്‍ലന്‍ഡ്), പ്രോജക്ട് ഫോറം സീന ഷാനവാസ് (ഇന്ത്യ), ചാരിറ്റി ഫോറം നജീബ് എരമംഗലം (സൗദി അറേബ്യ), പബ്ലിക് റിലേഷന്‍സ് സെബാസ്റ്റ്യന്‍ ലെനിസ് (യുഎഇ), കള്‍ച്ചറല്‍ ഫോറം അഡ്വ. ശ്രീജിത്കുമാര്‍ (ഇന്ത്യ), ഇവന്റ് ഫോറം അഡ്വ. ഘോഷ് അഞ്ചേരില്‍ (ഓസ്ട്രിയ), മീഡിയ ഫോറം സിന്ധു സജീവ് (ഇന്ത്യ), സ്പോര്‍ട്സ് ഷീല നെല്‍സണ്‍ (ഇന്ത്യ), ഐറ്റി ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്), ടാലന്റ് ഫോറം രാജ് കലേഷ് (ഇന്ത്യ), പ്രവാസി വെല്‍ഫെയര്‍ മുഹമ്മദ് കായംകുളം(സൗദി അറേബ്യ), തെരഞ്ഞെടുപ്പ് ആന്റണി പുത്തന്‍പുരയ്ക്കല്‍ (ഓസ്ട്രിയ) എന്നിവര്‍ വിവിധ ഫോറങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരായി ചുമതലയേറ്റു. ഹേമ ബിജു (ഇന്ത്യ), ഐ.വി രാജു (ഇന്ത്യ), ഹൃഷികേശ് നന്പൂതിരിപ്പാട് (ഇന്ത്യ), ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക് ) എന്നിവര്‍ ഗ്ലോബല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ലോക മലയാളികളെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും പ്രവാസി മലയാളികള്‍ക്കും അതുവഴി ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തില്‍ മുന്നേറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് മുനവറലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.
ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജ് മാനേജിംഗ് ഡയറക്ടര്‍ ലെഫീര്‍ മുഹമ്മദ്, ഡീന്‍ ഓഫ് സ്റ്റഡീസ് ഡോ. കിരണ്‍ ജി.ആര് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ ടോമിച്ചന് പാറുകണ്ണില്‍, സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോബി ആന്റണി