ജിദ്ദ: പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബ് ആയ യൂത്ത് ഇന്ത്യ ഫുട്ബോള്‍ ക്ലബ് പുതിയ സീസണിലേക്കുള്ള തങ്ങളുടെ ജഴ്സി പ്രകാശനം നടത്തി. യൂത്ത് ഇന്ത്യ രക്ഷാധികാരി കെ.കെ നിസാര്‍, ചാപ്റ്റര്‍ പ്രസിഡന്റ് ഉമറുല്‍ ഫാറുഖ് ,സെക്രട്ടറി മുനീര്‍ ഇബ്രാഹിം എന്നിവര്‍ സന്നിഹിതരായിരുന്നു. സോക്കര്‍ ടീം ക്ലബ് ജേഴ്സി പ്രകാശനം സിഫ് ജനറല്‍ സെക്രട്ടറി ഷബീര്‍ അലി നിര്‍വഹിച്ചു.ചടങ്ങില്‍ സംബന്ധിച്ചവര്ക്കായി ഫുട്ബോള്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് അദ്ദേഹം അവയര്‍നെസ് ക്ലാസ് നല്കി. യൂത്ത് ഇന്ത്യ ക്ലബ് മാനേജര്‍ ഹഫീസ് റഹ്മാന് സ്വാഗതവും സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ അജ്മല്‍ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവല്ലൂര്‍