അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്, കാലടി
ശങ്കരന് നമ്പൂതിരിയുടെ നേതൃത്വത്തിലും, വൃന്ദാവനത്തില്‍, വേണു മൂസദിന്റെ
നേതൃത്വത്തിലും ശ്രീമദ് ഭാഗവത മഹാ യജ്ഞങ്ങള്‍ നടന്നുവരുന്നു. ലോകമെമ്പാടും
നവംബര്‍ 19 മുതല്‍ 25 വരെ നടക്കുന്ന പ്രയാഗില്‍, യൂറോപ്പ് ,
ആസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍
ഉള്ളവരും പങ്കുചേരുന്നു. ഡാലസ്സ് , ഹൂസ്റ്റണ്‍, കാനഡ എന്നീ
ശ്രീഗുരുവായൂരപ്പന് ക്ഷേത്രങ്ങളോടൊപ്പം, ഷിക്കാഗോ, ലൂയിസ്വില്,
ഫ്ലോറിഡ, വാഷിങ്ടണ്‍, സാന്‍ ഹോസെ എന്നീ സ്ഥലങ്ങളിലെ ഭാഗവത പ്രേമികളും,
താങ്ക്സ് ഗിവിങ് ആഴ്ചയില്‍ നടക്കുന്ന ഈ മഹാസംരംഭത്തിലൂടെ സര്വേശ്ശ്വരനെ
നന്ദി പൂര്‍വം സ്മരിക്കുന്നു.
ഭാഗവത പ്രയാഗിലെ പാരായണവും, പ്രഭാഷണവും ശ്രവിക്കുവാനും, പ്രയാഗില്‍
പങ്കാളികളാവാനും bhagavatam.org, അല്ലെങ്കില്‍ VishwabhagavataPrayag on
Facebook ല്‍ സന്ദര്‍ശ്ശിക്കുക.