ലണ്ടന്‍: രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നല്കിയ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ലണ്ടന്‍ ഹൗണ്‍സ്ലോയില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസധാര്‍മിക പരിശീലനം ലക്ഷ്യം വയ്ക്കുന്ന ആദ്യവര്‍ഷത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് മംഗളവര്‍ത്ത കാലം ഒന്നാം ഞായറാഴ്ച കുട്ടികള്‍ കരങ്ങളില്‍ സംവഹിച്ച തിരി തെളിച്ചുകൊണ്ടാണ് നിര്‍വഹിക്കപ്പെട്ടത്.
രൂപതാസംവിധാനവും രൂപതാംഗങ്ങള്‍ എല്ലാവരും തങ്ങളുടെ സാധ്യതകളും സിദ്ധികളും സഭയുടെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ സമഗ്രവളര്‍ച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സജ്ജരാകണമെന്ന് ചടങ്ങില്‍ സംസാരിച്ച പിതാവ് ആഹ്വാനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയിലെ എല്ലാ കുട്ടികളെയും വിശ്വാസ പരിശീലനത്തിനായി ഒന്നിച്ചു ചേര്‍ക്കുവാന്‍ വൈദികരും സമര്‍പ്പിതരും കൈക്കാരന്മാരും കമ്മറ്റിക്കാരും മതാധ്യാപകരും സംഘടനാഭാരവാഹികളും മാതാപിതാക്കളും തീവ്രമായി പരിശ്രമിക്കണമെന്നും മാര്‍ ജോസഫ് സ്രാന്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദന്പതികള്‍, കുടുംബങ്ങള്‍, കുടുംബകൂട്ടായ്മകള്‍, പ്രേഷിത സജ്ജമായ ഇടവകകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന അജപാലന പ്രവര്‍ത്തനങ്ങളാണ് ക്രമീകരിക്കുന്നത്.
മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ലണ്ടന്‍ റീജണ്‍ കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഫാന്സുവ പത്തില്‍, ബെന്‍ ടോം, വിന്‍സ് ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്