തൃശൂര്‍ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. സംഭവത്തില്‍
മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഏഴുമണിക്കുള്ള ശീവേലിക്കിടെയാണ്
ശ്രീകൃഷ്ണന് എന്ന ആന ഇടഞ്ഞത്. ഇതിനുപിന്നാലെ കൂടെയുണ്ടായിരുന്ന രവികൃഷ്ണന്‍,
ഗോപീകൃഷ്ണന് എന്നീ ആനകളും ഇടയുകയായിരുന്നു.
ശ്രീകൃഷ്ണന്റെ പുറത്ത്
തിടമ്പേറ്റിയിരുന്ന മേല്‍ശാന്തി സംഭവത്തിനിടെ നിലത്തുവീഴുകയുണ്ടായി. സുബാഷ് എന്ന
പാപ്പാന് ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്.ഇയാളെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.