യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാവും.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്.
രാഹുല്‍ഗാന്ധി മാത്രമാണ് പത്രിക നല്‍കിയത്. തിരഞ്ഞെടുപ്പുസംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും മുഖ്യവരണാധികാരി
മുല്ലപ്പള്ളി രാമചന്ദ്രന് തിങ്കളാഴ്ച 3.30ന് വിശദീകരിക്കും.