റോഡ് ഷോയ്ക്ക് അനുമതി ലഭിച്ചില്ല; ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് മോദി
Published on 12 December, 2017
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി
അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ
പുതിയ മാര്‍ഗം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സബര്‍മതി നദിയിലൂടെ സീപ്ലെയ്ന്‍
(ജലവിമാനം) പറപ്പിച്ചായിരുന്നു മോദിയുടെ ഷോ.
അഹമ്മദാബാദ് നഗരത്തോടു
ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്സാന
ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. സബര്‍മതി നദിയില്‍ ആദ്യമായാണ്
ജലവിമാനം ഇറക്കുന്നത്.
സബര്‍മതി നദിയിലൂടെ ജലവിമാനം പറപ്പിക്കുന്നതായി മോദി
തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല