കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകള്‍ നടന് ദിലീപ് പരിശോധിച്ചു. അങ്കമാലി കോടതിയിലെത്തിയാണ് ദിലീപ് കേസ് രേഖകള്‍ പരിശോധിച്ചത്. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
നടിയുമായി സബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേസ് രേഖകള്‍ പരിശോധിക്കാന്‍ അനുവദക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.