ദമാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി പാലക്കാട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി പി.എം. മുനീബ് ഹസന് കിഴക്കന്‍ പ്രവിശ്യാ യാത്രയയപ്പ് നല്കി.
ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ച യോഗത്തില്‍ അഞ്ചു വര്‍ഷമായി നല്കിയ മികച്ച സേവനത്തിന് സൗദി ഇന്ത്യന്‍ എംബസി നല്കിയ അംഗീകാരപത്രം ഖാദര്‍ ചെങ്കള സമ്മാനിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, സകീര്‍ അഹമദ്, ടി.എം. ഹംസ, കബീര്‍ കൊണ്ടോട്ടി, മാലിക് മക്ബൂല്‍, മാമുനിസാര്‍, ഹമീദ് വടകര, റഫീഖ് പൊയില്‍ തൊടി, ഹബീബ് ഒ.പി, ഖാലിദ് തെങ്കര, ഹുസൈന്, റഹീം തൃശൂര്‍, റഹ്മാന് കാരയാട്, അസ് ലം കൊളക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഇരിക്കൂര്‍, മെഹമൂദ് പൂക്കാട്, ഷിറാഫ് മൂലാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. നാച്ചു അണ്ടോണ, ഇബ്രാഹിം മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം