ഹിമാചല്‍ തിയോഗില്‍ സിപിഐഎം ജയിച്ചു ; രാകേഷ് സിംഗയ്ക്ക് ചരിത്ര ജയം
Published on 18 December, 2017
ഹിമാചല്‍ പ്രദേശിലെ
തിയോഗ് നിയമസഭാ മണ്ഡലത്തില്‍ സിപിഐഎം വിജയിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാകേഷ്
വര്‍മ്മയാണ്.
ഹിമാചല്‍ പ്രദേശിലെ സിഐറ്റിയു നേതാവായ രാകേഷ് സിപിഐഎം
കേന്ദ്രകമ്മറ്റി അംഗവുമായിരുന്നു. മുന്‍പ് ഷിംലയില്‍നിന്ന് നിയമസഭാംഗമായിരുന്ന
സിംഗയുടെ ജന്മനാട് കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ്
തിയോഗ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിദ്യാ സ്റ്റോക്ക്സ്
നിലവില്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. വിദ്യാ സ്റ്റോക്ക്സിനോട്
വിയോജിപ്പുള്ള കോണ്‍ഗ്രസിന്റെ ചില പ്രാദേശിക നേതാക്കള്‍ രാകേഷ് സിംഗയ്ക്ക്
പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു.
ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കവേ വിദ്യാര്‍ത്ഥി
പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിംഗയെ ഭരണവര്‍ഗ ശക്തികള്‍ നിരന്തരം
വേട്ടയാടിയിട്ടുണ്ട്. ഒട്ടേറെ തവണ പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായി.
കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ചെങ്കൊടിയുടെ പതാകവാഹകനായി ഷിംലയില്‍നിന്ന്
നിയമസഭയിലേക്ക് വിജയിച്ച രാകേഷ് സിംഗ ഭരണവര്‍ഗത്തെ ഞെട്ടിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല