സാമൂഹ്യനീതി അടിസ്ഥാനമാക്കി സ്വാശ്രയനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാരുമായി സഹകരിക്കാത്ത ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പോലും സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല