ഫുജൈറ: ലോക കേരള സഭയില്‍ പ്രധാന്യത്തോടെ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളെ കുറിച്ച് കൈരളി കള്‍ച്ചറല്‍ അസോസിയേഷന് ഫുജൈറ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
ജനുവരി അഞ്ചിന് ഫുജൈറ വി ഹോട്ടല്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ലോക കേരള സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സൈമണ്‍ സാമുവേല്‍ ലോക കേരള സഭയെ കുറിച്ച് വിശദീകരിച്ചു. സി.കെ. ലാല്‍, ഡഗ്ലസ് ജോസഫ്, ഉമ്മര്‍ ചോലക്കല്‍, ശശീന്ദ്രന്, കെ.പി.എ കബീര്‍, അനില്‍ കുമാര്‍, ബിജി സുരേഷ്ബാബു, ജസ്റ്റിന് സാമുവേല്‍, ശുഭ രവികുമാര്‍, എം.എം.എ. റഷീദ്, ദിലീപ്, പി.വി. രാജേഷ്, ഉസ്മാന് മാങ്ങാട്ടില്‍, സുമന്ദ്രന്‍, സതീശന് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. കൈരളി സെന്‍ട്രല്‍ സെക്രട്ടറി വി.എസ്. സുഭാഷ്, ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ലെനിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.