കുവൈത്ത്: അബ്ബാസിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ കോര്‍ണര്‍ കാസ്റ്റില്‍ റസിഡന്റ്സ് അസോസിയേഷന് ക്രിസ്തുമസ് ന്യൂ ഇയര്‍ സംഗമം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ജോഷി പത്രോസ് സ്വാഗതം ആശംസിച്ചു. റവ.ഫാദര്‍ സഞ്ജു ജോണ്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ഷിബു ജേക്കബ് ചാക്കോ, ടാന്‍സി റെനി, സ്മിത ഷിബു, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വര്‍ഗീസ് മാത്യു നന്ദി രേഖപെടുത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും, എലന്‍സ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയും, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍