കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ
വാഹനവ്യൂഹത്തിനിടയിലേക്ക് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചു കയറ്റിയ യുവാക്കള്‍
പിടിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം കൊട്ടാരക്കരയിലായിരുന്നു
സംഭവം.
മുഖ്യമന്ത്രിക്കുള്ള രണ്ടു സുരക്ഷാ വാഹനങ്ങളെയും മറികടന്ന്
മുന്നില്‍ കയറിയ യുവാക്കള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
അപകടകരമാം വിധം യുവാക്കളുടെ വാഹനം മറി കടക്കുന്നതിനിടെ ഇടത്തേക്ക് വെട്ടിത്തിരിച്ച
ഒരു എസ്കോര്‍ട്ട് വാഹനം നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നി മാറിയത് നേരിയ
അപകടത്തിനും ഇടയാക്കി.
ഇതോടെ അകമ്പടി പോയ് വാഹനം ഇവരെ കൊട്ടാരക്കര
മരങ്ങാട്ട്കോണത്ത് വെച്ച് പിന്തുടര്ന്ന് പിടിക്കുകയായിരുന്നു. കൊട്ടാരക്കര
സ്വദേശികളായ സജി ജോണ്‍(42)അഭിലാഷ്(35)ജിബിന്‍ (25) എന്നിവരാണ് കൊട്ടാരക്കര
പൊലീസിന്റെ കസ്റ്റയിലായത്. ഇവരെ ഇന്ന് കോടതില്‍ ഹാജരാക്കും.
മദ്യപിച്ച്
അപകടകരമാം വിധം വാഹനം ഓടിച്ചു മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനാണ് കേസ്.
പ്രതികളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നാട്ടില്‍ ബിസിനസ് നടത്തുന്ന
ആളുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല