മൈസൂര്‍: വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയിലായി.
ഓസ്ട്രേലിയന്‍ പൗരത്വമുള്ള 26-കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍
വിദ്യാര്‍ത്ഥികളായ ചന്ദ്ര വിശ്വാസ്, ശുംഗല് ഗൗഡ എന്നിവരെയാണ് പോലീസ് അറസ്റ്റ്
ചെയ്തത്. ജൂണ്‍ 11ന് മൈസൂരിലെത്തിയ യുവതി ബിശ്വാസിനെ പരിചയപ്പെട്ടു. ഈ ബന്ധം
മുതലെടുത്ത ഇയാള്‍ യുവതിയെ താമസസ്ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ജൂണ്‍ 24ന് മൈസൂരിനടുത്ത ചന്നപാറ്റ്നയിലാണ് സംഭവം.