ദമാം: സൗദിയില്‍ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിമൂന്നാം ഘട്ടം ഫെബ്രുവരി മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.
30 മുതല്‍ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് പതിമൂന്നാം ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ദതി നടപ്പാക്കുന്നത്.
പതിനാലായിരം സ്ഥാപനങ്ങളാണ് പതിമൂന്നാം ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. 4,77,702 പേരാണ് പുതിയ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു.
തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്തു തന്നെ നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ടു ലക്ഷ്യമാക്കുന്നത്.
വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളുടെ ശന്പളവും ബാങ്ക് മുഖേന നല്‍കണമെന്നു അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം