റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താവൂവെന്ന് സര്‍ക്കുലര്‍
Published on 23 January, 2018
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍
സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്ത്താവൂവെന്ന
സര്‍ക്കുലറുമായി സര്‍ക്കാര്‍. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് റിപ്പബ്ലിക്
ദിനത്തില്‍ കേരളത്തിലെത്തി പതാക ഉയര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍
പുറത്തുവരുന്നതിനിടെയാണ് പുതിയ സര്‍ക്കുലറുമായി കേരള സര്‍ക്കാരിന്റെ
രംഗപ്രവേശം.
സ്വാതന്ത്ര ദിനത്തില്‍ ആര്.എസ്.എസക് മേധാവി പാലക്കാട്പതാക
ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തിലും
പാലക്കാട്ട് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം ആര്.എസ്.എസ്
നടത്തിയത്.
റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍
സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്ത്താവൂവെന്നാണ് സര്‍ക്കാര്‍
സര്‍ക്കുലറില്‍ പറയുന്നത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍
ഉത്തരവിറക്കിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല