കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ
ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലെ വേരിയേഷന്‍ മൂലമെന്ന്
മകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന്
താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ്
വിനീത് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ്
ശ്രീനിവാസന് ആശുപത്രിയിലാണെന്നും എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ
വേരിയേഷനാണ് താരത്തിനു സംഭവിച്ചതെന്നും വിനീത് വ്യക്തമാക്കിയത്. ഇന്നൊരു ദിവസം
ആശുപത്രിയില്‍ കഴിയുന്ന ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും വിനീത്
പറഞ്ഞു.
അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍
പ്രചരിപ്പിക്കരുതെന്നും വിനീത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ
രാത്രിയായിരുന്നു ശ്രീനിവാസനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്.