ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ
സംവിധാനത്തില്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'ഒരു അഡാറ് ലവ്'
എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം
നിര്‍മിക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയ നാലു
നായകന്മാരെയും നായികമാരെയും ഒമര്‍ ലുലു മലയാള സിനിമയ്ക്ക്
പരിചയപ്പെടുത്തുന്നു.
നാല് നായികമാരില്‍ ഒരാളായി അമേരിക്കന്‍ മലയാളിയായമിഷേല് അഭിനയിക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകയായ ആനി ലിബുവിന്റെ മകളാണ് മിഷേല്‍. മോഡല്‍ രംഗത്തും,
ഷോര്‍ട് ഫിലിം രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചതിനു ശേഷമാണു
സിനിമയിലേക്കുള്ള മിഷേലിന്റെ അരങ്ങേറ്റം.
തൃശൂരിലും ഊട്ടിയിലുമായി ചിത്രീകരണം തുടരുന്ന അഡാറ് ലവിന്റെ തിരക്കഥസാരംഗ്
ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ്. നായകനിരയിലെത്തുന്നവരെല്ലാം
പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്ലസ്ടു
വിദ്യാര്‍ത്ഥികളുടെ കഥ നര്‍മ്മത്തിന്റെയും, പ്രണയത്തിന്റെയും
പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
''പോയ കാല പ്രണയങ്ങള്‍ക്കും ഇനി വരാനിരിക്കുന്ന പ്രണയത്തിനും ഇനി മുതല്‍
മറ്റൊരു പേര്, ഒരു അഡാറ് ലവ്'' എന്നാണ് ചിത്രത്തിന് ടാഗ്
കൊടുത്തിരിക്കുന്നത്. മാത്യുസ്, അരുണ്‍, സിയാദ് , റോഷന് , മിസ് കേരളയായ
നൂറിന്, മിഷേല്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ അരങ്ങിലെത്തുന്നു ചിത്രം
കൂടിയാണിത് .
ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്. പത്തു ഗാനങ്ങള്‍ ചിത്രത്തിനായി എഴുതിയത് ഹരിനാരായണന് ആണ്.