ഫീനിക്സ്: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ 12 ാമത്
വാര്‍ഷിക പെരുന്നാള്‍ ഫെബ്രുവരി 10,11 തീയതികളിലായി അമേരിക്കന്‍ ക്നാനായ
അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആയൂബ് മോര് സില്‍വാനോസിന്റെ
നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. ഫെബ്രുവരി 10ന് വൈകിട്ട് 6.30 ന്
തിരുമേനിക്കു സ്വീകരണവും തുടര്‍ന്നുള്ള സന്ധ്യാപ്രാര്‍ത്ഥനയ്ക്കും
പ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും ശേഷം ഭക്ത സംഘടനകളായ സണ്‍ഡേ സ്കൂള്‍,
വനിതാ സമാജം, സെന്റ് പോള്‍സ് പ്രയര്‍ ഫെല്ലോഷിപ്പ് എന്നിവയുടെ
വാര്‍ഷികയോഗവും സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും
നടത്തപ്പെടുന്നതാണ്.
സമാപനദിവസമായ ഫെബ്രുവരി 11 ന് രാവിലെ അഭിവന്ദ്യ ആയൂബ് മോര്
സില്‍വാനോസിന്റെ നേതൃത്വത്തില്‍ വി.കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം,
നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. സെന്റ് പീറ്റേഴ്സ് പള്ളി വികാരി
റവ. ഫാ. സജി മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാള്‍
ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫാ. സജി മര്‍ക്കോസ് (വികാരി &
പ്രസിഡന്റ്) 623 980 6083 ഷെറി പോള്‍ (വൈസ് പ്രസിഡന്റ് ) 480 329 2466
കുര്യന് സി ഏബ്രഹാം (സെക്രട്ടറി) 602 690 7892 ഫ്രാങ്ക്ലിന് പത്രോസ്
(ട്രസ്റ്റി) 602 516 2424.