ഫിലാഡല്‍ഫിയ ഈഗിള്‍സിന്റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘോഷിച്ചു
(ജോര്‍ജ്ജ് ഓലിക്കല്‍)Published on 07 February, 2018
ഫിലാഡല്‍ഫിയ: അമേരിയ്ക്കയുടെ കായിക മാമാങ്കമായ ഫുട്ബോളിന്റെ
കലാശപോരാട്ടത്തില്‍ നിലവിലുള്ള ലോക ചാമ്പ്യന്മാരായ ന്യു ഇംഗ്ളണ്ട്
പേട്രിയര്ട്സിനെ വാശിയേറിയ പോരാട്ടത്തിലൂടെ തറപറ്റിച്ച് ഇദംപ്രദമായി
ഫിലാഡല്‍ഫിയ ഈഗിള്‍സ് ലോക ചാമ്പ്യന്മാരായി.
പമ്പ മലയാളി അസ്സോസിയേഷന് ഈഗിള്‍സിന്റെ വിജയം ആഘോഷിക്കുന്നതിന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒത്തു ചേര്‍ന്നു.
ഈ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഫിലാഡല്ഫിയായില് എത്തുന്നത് 51 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്
എല്ലാ വര്‍ഷവും സെപ്തംബറില്‍ ആരംഭിക്കുന്ന ടുര്‍ണ്ണമെന്റില്‍ 32 ടീമുകള്‍
ഉള്‍പ്പെടുന്നു. ഇതിലെ 16 ടീംമുകള്‍ അമേരിയ്ക്കന്‍ ലീഗിലും 16 ടീമുകള്‍
നാഷണല്‍ ലീഗിലുമായി കളിയാരംഭിക്കും. റഗുലര്‍ സീസണില്‍ 16 ഗെയിംമുകള്‍
നടക്കും. അതില്‍ ഏറ്റവും കൂടുതല്‍ ഗെയിംമുകള്‍ ജയിക്കുന്ന നാലു ടീംമുകള്‍
ഓരോ ലീഗില്‍ നിന്നും പ്ലേയോഫില്‍ എത്തും അവിടെ ഡിവിഷണല്‍ മത്സരങ്ങള്‍
നടക്കും. അവിടെത്തെ വിജയികള്‍ തമ്മില്‍ കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ഷിപ്പ്
നടക്കും. കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ന്മാര്‍ തമ്മില്‍ സൂപ്പര്‍ ബൗള്‍
ചാമ്പ്യഷിപ്പ് അഥവാ വിന്‍സ് ലെബ്രാടി ട്രോഫിയ്ക്കായി ഫെബ്രുവരി ആദ്യ
ഞായറാഴ്ച ഏറ്റുമുട്ടുന്നു.
52ാംമത് ചാമ്പ്യന്‍ഷിപ്പില്‍ അമേരിയ്ക്കയിലെ ഭൂരിപക്ഷം മത്സര
നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് വളരെയേറെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ
നിലവിലെ ചാമ്പ്യനും, അഞ്ചുവര്‍ഷം സുപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ്
കരസ്ഥമാക്കിയ ന്യു ഇംഗ്ളണ്ട് പേട്രിയര്ട്സിനെയാണ് ഫിലാഡല്‍ഫിയ
ഈഗിള്‍സ് പരാജയപ്പെടുത്തിയത്. ഫിലാഡല്‍ഫിയായിലെ രണ്ടു മില്യനോളം വരുന്ന
നിവാസികളുടെയും ലോകമെമ്പാടുമുള്ള ഈഗിള്‍സിന്റെ ആരാധകരുടയും
ചിരകാലാഭിലാക്ഷമാണ് പൂവണിഞ്ഞത്.
ഈ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട രസകരമായ ചില കണക്കുള്‍:
ലോകമെമ്പാടുമുള്ള 100 മില്യണിലധികം ജനങ്ങള്‍ ഈ മത്സരം ടി.വിയിലൂടെയും
മറ്റു സോഷ്യല്‍ മീഡിയായിലൂടെയും വീക്ഷിച്ചു. ഒരു ലക്ഷത്തോളം കാണികള്‍
സുപ്പര്‍ ബൗള്‍ കാണാന്‍ മിനിയാപ്പൊളിസിലെ സൂപ്പര്‍ഡോമില്‍ എത്തിയിരുന്നു.
മത്സരം കാണുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 3100 ഡോളറായിരുന്നു. ഈ
ഗെയിംമിനിടയ്ക്കുള്ള 30 സെക്കന്റ് നീളുന്ന ഓരോ ടെലിവിഷന്‍ പരസ്യത്തിനും 5
മില്യണ്‍ ഡോളര്‍ നല്‍കണം. സൂപ്പര്‍ ബൗളുമായി ബന്ധപ്പെട്ട് 4.76 ബില്ല്യണ്‍
ഡോളറിന്റെ വാതുവയ്പ്പുകള്‍ നടന്നിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട
വൃത്തങ്ങള്‍ പറയുന്നു. ഫെബ്രുവരി 8-ന് ഫിലാഡല്ഫിയായില് നടക്കുന്ന
വിക്ടറി പരേഡില്‍ ഏകദേശം 3 മില്യണ്‍ ആരാധകര്‍ പങ്കെടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല