2018 ജൂലൈ 4 മുതല്‍ 7 വരെ
ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്റര്‍ ആന്‍ഡ് കാസിനോയില്‍
വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന
ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാന്‍ആയി കുര്യാക്കോസ് തര്യനേയും
,കോര്‍ഡിനേറ്റര്‍ വര്‍ഗീസ് തോമസിനേയും (ജിമ്മിച്ചന്‍ ) നിയമിച്ചതായി
പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി
വര്‍ഗീസ്,കണ്വന്ഷന് ചെയര്മാന് മാധവന് നായര്‍ എന്നിവര്‍ അറിയിച്ചു.
ഫൊക്കാനാ കണ്‍വന്‍ഷനില്‍ ചീട്ടുകളി, ചെസ് തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിന്
ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിയും തന്ത്രവും
ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചീട്ടുകളി മത്സരത്തില്‍ ഒന്നും രണ്ടും
സ്ഥാനങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും.
ഇതിലേക്ക് 18 വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്ത്രീ പുരുഷ ഭേദമന്യേ
പങ്കെടുക്കാവുതാണ്.
മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍
ആയിരിക്കണം. ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ
മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഇന്‍ഡോര്‍ ഗെയിംസ് ചെയര്മാന്
കുര്യാക്കോസ് തര്യനും,കോര്‍ഡിനേറ്റര്‍ വര്‍ഗീസ് തോമസ് (ജിമ്മിച്ചന്‍)
എന്നിവര്‍ അറിയിച്ചു.