അമേരിക്കയിലെ ഇന്നത്തെ പ്രധാനപ്പെട്ട,
ഇരുപത്തിനാലു മണിക്കൂറും വാര്‍ത്തകളും അവലോകനങ്ങളും പ്രക്ഷേപണം നടത്തുന്ന
രണ്ടു ചാനാലുകളാണ് CNN ഉം FOX ഉം. ഏതാനും നാളുകള്‍ ഈ രണ്ടു ചാനലുകളും
ഒരേസമയം മാറിമാറി വീക്ഷിച്ചതിന്റെ അഭിപ്രായപ്രകടനം നടത്തുന്നു.
1970കളില്‍ ഇവിടെ മൂന്നു ദേശീയ TV ചാനലുകളേ ഉണ്ടായിരുന്നുള്ളു CBS, ABC,
NBഇ പിന്നീട് PBS എന്ന സര്‍ക്കാര്‍ സഹായം നല്കി ഉടലെടുത്ത പ്രക്ഷേപണ
സംവിധാനവും നിലവില്‍വന്നു.
ആകാലങ്ങളില്‍ ദൃശ്യ മാധ്യമത്തില്‍ വാര്‍ത്തകള്‍ അറിയണമെങ്കില്‍ വൈകുന്നേരം 6
മണിവരെ എങ്കിലും കാത്തിരിക്കേണ്ടിയിരുന്നു. ആ കാലഘട്ടത്തിലെ രണ്ടു പ്രമുഖ
വാര്‍ത്താ പ്രേഷേകര് ആയിരുന്നു വാള്ട്ടര്ക്രോണ്ക്ര്യറ്റും
എഡ്വിന്ന്യൂമാനും.
"മോസ്റ്റ് ട്രസ്റ്റഡ് മാന്‍ ഇന്‍ അമേരിക്ക" എന്നായിരുന്നു അക്കാലത്തു
വാള്‍ട്ടര്‍ ക്രോണ്‍കൈറ്റ് അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ നല്ല
വശത്തു നില്‍ക്കുന്നതിന് എല്ലാ രാഷ്ട്രീയക്കാരും ശ്രമിച്ചിരുന്നു,
അമേരിക്കന്‍ ജനതയില്‍ അത്രമാത്രം സ്വാധീനം ക്രോണ്കൈറ്റിനുണ്ടായിരുന്നു.
ഇന്നതെല്ലാം പാടേ മാറിയിരിക്കുന്നു ന്യൂസ് എന്ന പദം തന്നെ
മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഇന്ന് വളച്ചു കെട്ടലുകളും
കെട്ടിച്ചമച്ചിലുകളും ഇല്ലാത്ത നേരേയുള്ള വാര്‍ത്താ പ്രക്ഷേപണങ്ങളില്ല.
അവലോകരെ കൊണ്ടുവന്ന് കേള്‍വിക്കാരെ വഴിതെറ്റിക്കുക ഇതാണിവിടെനടക്കുന്നത്.
ക്രോണ്‍കൈറ്റ് തന്റ്റെ അരങ്ങില്‍ (സെറ്റില്‍) ആരും വരുന്നതിന്
അനുവദിച്ചിരുന്നില്ല ആരുടേയും അഭിപ്രായത്തിന് വില
നല്‍കിയിരുന്നില്ല.പ്രേഷകരുടെ മനോഗതത്തിനു വിടുക അതായിരുന്നു അവരുടെ
വഴി.മൂന്നു ചാനലുകളിലും വന്നിരുന്ന വാര്‍ത്തകള്‍ ഏകദേശം സമരീതികളില്.
ശൈലികളിലും രചനാരീതികളിലും മാത്രമേ വ്യത്യാസം കണ്ടിരുന്നുള്ളൂ
റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ്സും ഒരുപോലെ ക്രോണ്കൈറ്റിനെ
വിശ്വസിച്ചിരുന്നു.
CNN, FOX ഇവര്‍ 24 മണിക്കൂറും അന്തര്‍ദേശീയ, ദേശീയ വാര്‍ത്തകള്‍ പ്രേഷകരുടെ
മുന്നില്‍ എത്തിക്കുന്നു നല്ലൊരു സേവനമായി കാണാം എന്നാല്‍ പലപ്പോഴും
വാര്ത്തകള്മാധ്യമ പ്രവര്‍ത്തകരുടെ, പഷാഭേദത്തിനും വിവേചനശക്തിക്കു
കീഴ്പ്പെട്ടുപോകുന്നു.
6 മണി വൈകുന്നേരത്തെ വാര്‍ത്താ പ്രക്ഷേപണം രണ്ടു ചാനലുകളിലും
വീക്ഷിച്ചതിന്റ്റെ ഫലം. ആദിനങ്ങളില്‍ ഇന്‍കംടാക്സ് നവീകരണമായിരുന്നു
വാര്‍ത്തകളുട മുന്നില്‍ എന്നാല്‍ CNN ആദ്യ 30 മിനിറ്റുകളിലധികം
ചിലവഴിക്കുന്നത് എങ്ങും എത്താത്ത കേട്ടുകേട്ടു മടുത്ത മുള്ളര്‍ അന്വേഷണം
റഷ്യാ ഗൂഢാലോചന. FOX ചാനല്‍ ടാക്സ് പരിഷ്കരണത്തിന്റ്റെ വിവരങ്ങളായിരുന്നു
തുടക്ക പ്രതിപാദ്യവിഷയം.
2013 ല്‍ 50 % ത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്രര്‍ എന്നു
വെളിപ്പെടുത്തിയിരുന്നു എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ ശതമാനം 28 %
ആയി കുറയുകയും ഒട്ടനവധി ഡെമോക്രാസ്റ്റിക് പാര്‍ട്ടിക്കേ വോട്ടു കോടുക്കൂ
എന്നും സമ്മതിച്ചു.
വെറുതേയല്ല ഡൊണാള്‍ഡ് ട്രംപ് പലേ മാധ്യമങ്ങളേയും "ഫേക് ന്യൂസ്" എന്നു
വിശേഷിപ്പിക്കുന്നത്. ഇവിടെ കാണുന്നത് ട്രംപ് വിരോധം മാത്രം ഒട്ടുമുക്കാല്‍
മാധ്യമങ്ങളേയും വാര്‍ത്താ പ്രക്ഷേപണങ്ങളേയും .നയിക്കുന്നു എന്നതാണ്.
ന്യൂസ് കോണ്‍ഫറന്‍സുകള്‍ വാഗ്വാദങ്ങളും പരസ്പര അവഹേളനങ്ങളും ആയിമാറുന്നു
പായസത്തെക്കുറിച്ചു പറഞ്ഞാല്‍ ചോദ്യങ്ങള്‍ വരുന്നത് അവിയലിനെ
ക്കുറിച്ചായിരിക്കും . എല്ലാവരും നോക്കുന്നത് പോഡിയത്തിനു
പിന്നില്‍നില്‍ക്കുന്ന വക്താവിനെ എങ്ങിനെ കുരുക്കില്പെടുത്താം എന്നതാണ്.
എന്റെ അമേരിക്കയിലെ 45 വര്‍ഷത്തെ ജീവിതത്തില്‍ ഇത്രമാത്രം വെറുപ്പ്
വൈരാഗ്യം മാധ്യമപ്രവര്‍ത്തകരില്‍ കണ്ടിട്ടില്ല. ട്രംപ്
വായതുറക്കുന്നതുതന്നെ ഒരു കറ്റമായിട്ടാനിവര് കാണുന്നത്.
അടുത്തനാല്, വൈറ്റ് ഹ്വസില് ജോലി എടുക്കുന്ന ഒരു സെക്രട്ടറി അയാളുടെ
മുന്‍കാല ഭാര്യമാരെ ഉപദ്രവിച്ചു എന്ന വാര്‍ത്ത പുറത്തുവന്നു അത് ഏറ്റവും
പ്രധാന വാര്‍ത്തയായി മാറിയിരിക്കുന്നു.ഇയാളെ ജോലിയില്‍നിന്നും
പിരിച്ചുവിട്ടു എന്നിരുന്നാല്‍ത്തന്നെയും ഇതേക്കുറിച്ചുള്ള അവലോകനങ്ങള്‍
പോകുന്നത്, ഇത് ട്രംപ് ചെയ്ത ഒരുകുറ്റമായിട്ടാണ് .
ഒരുകാലത്തെ സാമ്പ്രദായികമായ,സത്യസന്ധമായിട്ടുള്ള, വാര്‍ത്താശേഖരണവും അവയെ
പൊതുരംഗത്ത് എത്തിക്കുക എന്ന കീഴ്വഴക്കങ്ങള് കാറ്റില്‍ പറന്നിരിക്കുന്നു.
എഴുത്തും, ഐയറും, ടെലിവിഷന്‍ പ്രക്ഷേപണവുമെല്ലാം പിന്തള്ളി
ഇന്റ്റര്നെറ്റില് ഉടലെടുത്ത സാമൂഹിക മാധ്യമങ്ങളും സ്വയം പ്ര
സിദ്ധീകരിക്കപ്പെടുന്ന ബ്ളോഗുകളും വാര്‍ത്തകളെ കീഴടക്കിയിരിക്കുന്നു.
പത്രങ്ങള്‍ വായിക്കുക എന്ന സമ്പ്രദായം വായനക്കാരില്‍ കുറഞ്ഞുവരുന്നു എന്നത്
രഹസ്യമല്ല. ഇന്റ്റര്നെറ്റില് വരുന്ന വാര്‍ത്തകളും രാത്രികാല കോമഡി
പ്രകടനങ്ങളും പലരും വാര്‍ത്തകളായി കാണുന്നു. കൂടാതെ പലേ മാദ്യമങ്ങളും
അവര്‍നടത്തുന്ന മത്സരഓട്ടത്തില്‍ സത്യമോ മിധ്യയോ
എന്നന്വേഷിക്കുന്നില്ല.പലതും വെറും പ്രഹസനങ്ങള്‍ ആയിമാറിയിരിക്കുന്നു.
ലിബറല്‍സ് CNN നെ ഇഷ്ട്ടപ്പെടുന്നു FOX ചാനലിനെ യാഥാസ്ഥിതികരുടെ വാര്‍ത്താ
ധരണിയും ആയിമാറിയിരിക്കുന്നു. എതിര് കക്ഷിയെ വിമര്‍ശിക്കുക എന്നതിലുപരി
നശിപ്പിക്കുക എന്ന ചുമതലകൂടി മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നു
ഇത് ഒരു പ്രധാന ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ കെട്ടുറപ്പിനെ
ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ഇല്ലം ചുട്ടും എലിയെ കൊല്ലണം എന്ന
നിലപാടാണ് ഇവര്‍ക്കുള്ളത്.
(CNN)A senator is asking the Treasury Department to turn over records of a lucrative real estate sale Donald Trump made to a Russian billionaire as the Senate Finance Committee looks into Trump's ties to Russians.