ചാലക്കുടി: ചാലക്കുടിയുടെ ദേശീയോത്സവമായ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വി.സെബസ്റ്റ്യാനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ചു മതസൗഹാര്‍ദ സമ്മേളനം നടത്തി.
കേരളത്തിലെ തന്നെ പ്രഥമ പ്രവാസികളുടെ കൂട്ടായ്മയിലാണ് പ്രസ്തുത സമ്മേളനം നടത്തിയത്.
യോഗം ക്രിന്‍ഫ്ര ഡയറക്ടര്‍ ശ്രീമാന്‍ പോള്‍ പി പറമ്പി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് വിത്സന് കല്ലന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി നഗരസഭാദ്ധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഫൊറോന വികാരി ഫാദര്‍ ജോസ് പാലാട്ടി, ടൗണ്‍ ഇമാം കെ.എസ്.ഹുസൈന്, എസ്.ന്.സി.പി. യൂണിയന് സെക്രട്ടറി, കെ.കെ. ഉണ്ണികൃഷ്ണന്, മര്‍ച്ചന്റ് അസ്സോസിയേഷന് പ്രസിഡന്റ് ജോയ് മൂത്തേടന്, നഗരസഭ ഉപാദ്ധ്യക്ഷന്‍ വിത്സന് പാണാട്ടു പറമ്പില്‍, നഗരസഭ പ്രതിപക്ഷനേതാവ് മി.ഓ.പൈലപ്പന്, ജോസ് വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ സാജന് പടിക്കല, അലക്സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മതസൗഹാര്‍ദ സമ്മേളനം കിന്‍ഫ്ര ഡയറക്ടര്‍ പോള്‍, പി.പറമ്പി ഉദ്ഘാടനം ചെയ്യുന്നു.