Image

ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 'ഒട്ടേറെ' മരണം

Published on 14 February, 2018
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 'ഒട്ടേറെ' മരണം
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: ഒട്ടേറെ മരണം
ഫ്‌ളോറിഡ: പാര്‍ക്ക് ലാന്‍ഡ് മര്‍ജോറി ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ 'ഒട്ടേറെ' പേര്‍ മരിച്ചതായി സൂചന. 20 പേര്‍ക്കു പരുക്കേറ്റുവെന്നു ബ്രൊവേര്‍ഡ് കൗണ്ടി ഷെറീഫ് അറിയിച്ചു. ഏഴു പേര്‍ മരിച്ചുവെന്നു അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളികള്‍ ഏറെയുള്ള ബ്രോവേര്‍ഡ് കൗണ്ടിലെ ബോക്കരാറ്റനു സമീപമുള്ള നഗരമാണു പാര്‍ക്ക് ലാന്‍ഡ്. ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്‌കൂളിലുണ്ട്. പരുക്കേറ്റവരെപറ്റി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നു ബ്രൊവേര്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന ജോയി കുറ്റിയാനി പറഞ്ഞു. റോഡുകളും മറ്റും അടച്ചിരിക്കുകയാണ്. മാധ്യമങ്ങളില്‍ നിന്നുള്ള വിവരങ്ങളെ തങ്ങള്‍ക്കുമുള്ളു.

സ്‌കൂളില്‍ നിന്നു മുക്കാല്‍ മൈല്‍ അകലെ കോറല്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന എഞ്ചിനിയര്‍ ജോസ് പ്രകാശിന്റെ സഹോദര പുത്രിയും സംഭവ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി. അലാറം കേട്ടപ്പോള്‍ ടെസ്റ്റ് ആണെന്നാണു ആദ്യം കരുതിയത്. എന്നാല്‍ പുറത്തേക്കു നോക്കിയപ്പോള്‍ നിറയെ പോലീസ്.
ക്ലാസില്‍ തന്നെ കഴിയാന്‍ പോലീസ് നിര്‍ദേശം കൊടുത്തു. പിന്നീട് പോലീസ് അകമ്പടിയില്‍ വിദ്യാര്‍ഥികളെ സമീപത്തെ ഒരു ഹോട്ടലിലേക്കു മാറ്റി.

ഇതേ കെട്ടിടത്തില്‍ തന്നെയാണു വെടിവയ്പ് നടന്നത്. മുന്‍ വിദ്യാര്‍ഥി ആയിരുന്നു അക്രമി. 

ഇന്നു (ബുധന്‍) ഉച്ച കഴിഞ്ഞു മൂന്നു മണിയോടെയാനു വെടിവയ്പ് തുടങ്ങിയത്. അക്രമിയെ പിടികൂടി. പരുക്കേറ്റ അയാളെ ആശുപത്രിയിലാക്കി.

അക്രമിയും കുടുംബവും ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ചിരുന്നു. അവിടെയും മാധ്യമങ്ങള്‍ വിവരം തേടി എത്തിയിട്ടുണ്ട്. പല ഇന്ത്യാക്കാര്‍ക്കും അക്രമിയെ നേരത്തെ കണ്ട പരിചയവുമുണ്ട്.

സ്‌കൂളില്‍ മൂന്നു നാലു മലയാളി വിദ്യാര്‍ഥികളെയുള്ളു. എന്നാള്‍ ഏതാനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉണ്ട്.

(പി.പി. ചെറിയാന്റെ റിപ്പോര്‍ട്ടോടെ)
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 'ഒട്ടേറെ' മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക