മഴ പെയ്യുന്നൂ,നീളന്‍
ഇടനാഴികള്കടന്നിറങ്ങി
നനയുന്നു, പ്രണയാര്‍ദ്ര
മാനസര്‍ നമ്മള്
അന്നാദ്യമൊരുകുടയ്ക്കു
ള്ളില്നാം നനയവേ
പുതുമണ്ണിന് മാദകഗന്ധ
മൊന്നുണര്ന്നുള്ളില്...!
അത്രമേല്‍ പ്രണയാര്‍ദ്ര
മൊരു കിനാവില്ലെന്നുള്ളി
ലിത്രയും കടന്നുനാ
മിവിടെയെത്തുമ്പോഴും...!
വളര്‍ന്നു നമുക്കുള്ളില്‍
ലോകങ്ങളൊരായിരം..
അകന്നൂ, നിറം മാഞ്ഞ
കിനാവായ് പ്രതീക്ഷകള്‍...!
എത്രയോ ലോകങ്ങളെ
അന്നുനാമൊതുക്കിയ
കുടയിന്നന്യം, അതി
ലൊതുങ്ങാതായി നമ്മള്...!!
മഴപെയ്യുന്നു ഉള്ളില്‍,
(പുറത്തും),നനഞ്ഞിട്ടും
അറിയുന്നില്ലന്നോ?
നാമെവിടെ ഉറഞ്ഞുപോയ്....!!!..