Image

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; രാജസ്ഥാനും നിയമം കൊണ്ടുവരുന്നു

Published on 20 February, 2018
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; രാജസ്ഥാനും നിയമം കൊണ്ടുവരുന്നു

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാനും ഒരുങ്ങുന്നു. മധ്യപ്രദേശിന് പിന്നാലെയാണ് രാജസ്ഥാന്റെയും നീക്കം. ഇതുസംബന്ധിച്ച ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മധ്യപ്രദേശില്‍ ഉള്ളതിന് സമാനമായി 12 വയസില്‍ താഴെ പ്രായമുള്ളവരെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കഠാരിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

മധ്യപ്രദേശ് നിയമസഭ കഴിഞ്ഞ ഡിസംബര്‍ നാലിന് ഇത്തരത്തിലുള്ള നിയമ ഭേദഗതി പാസാക്കിയിരുന്നു. െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ രാജസ്ഥാനിലും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാനുള്ള രാജസ്ഥാന്റെ നീക്കം. 

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ 2016 ല്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട 4034 കേസുകളാണ് 2016 ല്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യം മുഴുവന്‍ രജിസ്റ്റര്‍ ചെയ്ത (98,344) കേസുകളുടെ 3.8 ശതമാനമാണിത്. 2015 ല്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട 3686 കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക