Image

പള്ളികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ പണം വാഗ്‌ദാനം ചെയ്യുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കണ്ണന്താനം

Published on 24 February, 2018
പള്ളികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ പണം വാഗ്‌ദാനം ചെയ്യുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി കണ്ണന്താനം



ഷില്ലോങ്‌: നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ മേഘാലയയിലെ പള്ളികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ പണം വാഗ്‌ദാനം ചെയ്യുന്നുവെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര വിനോദസഞ്ചാര വകുപ്പുമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം.

രാഹുലിന്റെ ആരോപണം അസംബന്ധമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. മേഘാലയയില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു മാത്രമല്ല ക്ഷേത്രങ്ങള്‍ക്കും മറ്റു മതആത്മീയ സ്ഥാപനങ്ങള്‍ക്കും കേന്ദ്രം പണം അനുവദിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക