ന്യൂ ജേഴ്സി: ഒല്ലൂര്‍ ചിറമേല്‍ ജോസഫ് (79) മാര്‍ച്ച് 1-ന് തൃശ്ശൂര്‍
ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുണ്ടശ്ശേരില്‍ കുടുംബാംഗമായ
എല്‍സി ചിറമേല്‍ ആണ് ഭാര്യ.
സംസ്കാരം മാര്‍ച്ച് - 3 ന് ശനിയാഴ്ച വൈകീട്ട് 4- മണിക്ക് ഒല്ലൂര്‍ സെന്റ്
ആന്റണി സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.
പരേതന് ന്യൂ ജേഴ്സി മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്നു. മകള്‍
മരിയേലയോടും കുടുംബത്തോടൊപ്പം ന്യൂ ജേഴ്സില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി
താമസിച്ചു വരികയായിരുന്നു.
മക്കള്‍: ആന്റണി ജോസഫ് (സിംഗപ്പൂര്‍), മരിയേല പയ്യപ്പിള്ളി (ന്യൂ ജേഴ്സി).
മരുമക്കള്‍: സെല്‍വിന്‍ പയ്യപ്പിള്ളി (ന്യൂ ജേഴ്സി),മെര്ലിന് ആന്റണി (സിംഗപ്പൂര്‍).
കൊച്ചു മക്കള്‍: ജോഷ് , ജെയ്സണ്‍, എസ്തര് , കെവിന്.
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരേതന് വേണ്ടി ഇന്ന്
വൈകിട്ട് 7 .30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.