ലോസ് ആഞ്ചെലെസ് : കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവര്‍മ മെമ്മൊറിയല്‍ ചിത്രകലാ മത്സരം ഈ വര്‍ഷവും അതി വിപുലമായി നടത്തുന്നതാണ്. 'മൈ ഇന്സ്പിരേഷന്' എന്ന വിഷയത്തെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങളാണ് ഈ വര്‍ഷത്തെ മത്സരത്തിനു പരിഗണിക്കുന്നത്. മത്സരത്തിനുള്ള സൃഷ്ടികള്‍ ഏപ്രില്‍ പതിനാറിനുമുന്പ് അയക്കണമെന്ന് രവിവര്‍മ മെമ്മോറിയല്‍ ആര്‍ട്ട്സ് മത്സര ചെയര്മാന് ഡോ. രവി രാഘവന് അറിയിച്ചു.
വിഷയത്തിനെ വിവിധ കോണുകളിലൂടെ നോക്കികാണാനും അവയെ ഭംഗിയായി ക്യാന്‍വാസിലേക്കു പകര്ത്താനുമറിയുന്ന മിടുക്കന്മാരേയും മിടുക്കികളേയും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പെന്‍സില്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, അക്രലിക്, ഓയില്‍ തുടങ്ങി ഏത് മാമാധ്യമത്തിലൂടെയും കലാകാരന്മാര്ക്ക് അവരുടെ കഴിവു തെളിയിക്കാവുന്നതാണ്.
സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഇരുപത്തിയെട്ടിന് നടക്കുന്ന ഇരുപത്തിയേഴാമത് സ്വാതിതിരുനാള്‍ ദിനത്തില്‍ ട്ടസ്റ്റിനിലുള്ള ലോസ് ആഞ്ചെലെസ് ചിന്മയ മിഷന് കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും രേണു (7148787116) സുനാലിനി (9493512785) അല്ലെങ്കില്‍ 'www.rvmac.org' സന്ദര്‍ശിക്കുക. www.ohmcalifornia.org എന്ന വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.