ഹേമന്ത് മേനോന്, സഫീഖ് റഹ്മാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെഫിന് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 369 എന്ന ചിത്രത്തിന് ആശംസയുമായി ജയസൂര്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ചിത്രത്തിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നത്.
ഓരോ പുതിയ സംവിധായകരും മലയാള സിനിമയിലേയ്ക്ക് എത്തുമ്പോള്‍, നമ്മള് പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കാറുണ്ട് ... ആ പ്രതീക്ഷകള്‍ തെറ്റിയക്കാത്ത ചിത്രമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... ആശംസിക്കുന്നു... എന്ന് താരം കുറിക്കുകയും ചെയ്തു. മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം, പീരുമേഡ്, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബെന്‍ സെബാസ്റ്റ്യന്‍, പ്രദീപ് ബാബു, ആഷിലി ഐസക്ക്, മിയ ശ്രീ, സാദിക വേണുഗോപാല്‍, ഇഷാ ഖുറേഷി, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാഗ്നെറ്റ് മൂവീസ്സ് ആന്റ് റൈറ്റ് ആംഗിള്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഫാത്തിമ മേരി ,എബിന് ബേബി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.