ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ട്രാന്‍സിന്റെ അവസാനഘട്ട ഷൂട്ടിംഗ് ഏപ്രിലില്‍ തുടങ്ങും. ചിത്രത്തിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സ്രിന്ഡയാണ് ചിത്രത്തിന്റെ ആദ്യഘട്ടത്തില്‍ അഭിനയിച്ച് ഏക പെണ്തരി.
കൊച്ചി, മുംബൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലായിരുന്നു ട്രാന്‍സിന്റെ ആദ്യഘട്ട ഷൂട്ടിംഗ് നടന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദാണ്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ വിന്‍സെന്റിന്റേതാണ് ട്രാന്‍സിന്റെ തിരക്കഥ.