2018 ഫിലാഡല്‍ഫിയയിലെ ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തോഡോസ് കണ്വെന്ഷന് മാര്‍ച്ച് 9 10 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ എല്ലാ യാക്കോബായ പള്ളികളും ക്നാനായപള്ളികളും ചേര്‍ന്ന് സെയിന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യ പ്രാത്ഥനയും തുടന്ന് ബഹുമാനപെട്ട മാത്യു ജോണ്‍ ചിറയില്‍ ശെമ്മാച്ചന് (ബെന്നി ശെമ്മാച്ചന് ) വചന പ്രഘോഷണവും ഗാനശ്രുശ്രുഷ ശനിയാഴ്ച്ച മംഗലാപുരം ഭദ്രസനാധിപന് അഭിവന്ദ്യ യാക്കോബ് മോര് അന്തോണിയോസ് തിരുമേനിയുടെ അനുഗ്രഹീത വചന പ്രഘോഷണവും ഗാനസൃശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
കണ്വന്ഷന് എല്ലാവിധ മായാ ഒരുക്കങ്ങളും നടക്കുന്നു വെന്ന് കണ്വന്ഷന് പ്രെസിഡണ്റ്റും സെയിന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ വികാരിയുമായ ബഹുമാനപ്പെട്ട ഗീവര്‍ഗീസ് ജേക്കബ്ചാലിശ്ശേരിയില് അച്ചനും , സെക്രട്ടറി Mr . കുരിയന്‍ രാജനും, ട്രെസ്സ്റ്റി സോണി അലക്സും പത്രകുറിപ്പിലൂടെ അറിയിക്കുകയും കണ്വെന്ഷനില്ലെക്ക് നിങ്ങളേവരേയും ക്ഷണിച്ചു കൊളളുകയും ചെയ്യുന്നു.
ഈ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ബഹുമാനപെട്ട വൈദീകരരായ വര്‍ഗീസ് മാണിക്കാട്, ചാക്കോ പുന്നൂസ്, ഇ എം എബ്രഹാം , റെന്നി, ജോസ് ഡാനിയേല്‍ പൈറ്റല്, ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയില്‍, എന്നിവരോടുകൂടെ കമ്മറ്റി അംഗങ്ങളായ ഷെവലിയാര്‍ വര്‍ഗീസ് പറമ്പത് ശെമ്മാച്ചന്, ജൊഷീ കുര്യാക്കോസ്, ഏലിയാസ് കൂരന്‍ എന്നീവര്പ്രവര്ത്തിക്കുന്നു.