വാഷിംഗ്ടണ്‍ ഡി സി: 20-ാം നൂറ്റാണ്ടില്‍ ജനഹൃദയങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ, അമേരിക്കന്‍ പാസ്റ്റര്‍ സുപ്രസിദ്ധ സുവിശേഷകനുമായിരുന്ന അന്തരിച്ച ബില്ലിഗ്രഹാമിനോടുള്ള ആദര സൂചകമായി 'നാഷണല്‍ ഹോളിഡെ' പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചു.
ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലിഗ്രഹാമിനെ യു എസ് തലസ്ഥാനത്ത് പ്രസിഡന്ര്, വൈസ് പ്രസിഡന്റ് തുടങ്ങി സമുന്നതരായ നേതാക്കള്‍ ആദരിക്കുകയും, നോര്‍ത്ത് കരോളിനായില്‍ നടന്ന സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് ട്രംമ്പിനെ അഭിസംബോധന ചെയ്തു ദേശീയ അവധി വേണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച്.ഓര്‍ഗ് (Change.org) ലാണ് ആയിരക്കണക്കിനാളുകളാല്‍ നിന്നും ഒപ്പ് ശേഖരിക്കുന്നത്.
ലോകത്തിലെ പ്രസിദ്ധരായ സുവിശേഷകരുമായി ബില്ലിഗ്രഹാമിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങളോട് സുവിശേഷം അറിയിച്ച വ്യക്തി ബില്ലിഗ്രഹാമാണ്. അമേരിക്കന്‍ പ്രസിഡന്റ്മാരെ കൗണ്‍സില്‍ ചെയ്ത വ്യക്തിയെന്ന പദവിയും ബില്ലിഗ്രഹാമിന് തന്നെയാണ്.
ജാതിയോ മതമോ നോക്കാതെ ഈ ആവശ്യത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന് ഇതിന് നേതൃത്വം നല്കുന്ന കെയ്ല്‍ സില്ലര് അഭ്യര്‍ത്ഥിച്ചു.
ഇതുവരെ 61000 പേര് ഒപ്പിട്ടതായും അദ്ധേഹം അറിയിച്ചു.