തിരുവനന്തപുരം: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്
ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസ് സിബിഐ അന്വേഷിക്കുമെന്ന് ഹൈക്കോടതി. കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി
വിമര്‍ശിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ
അറിയിച്ചതോടെയാണ് കേസ് കൈമാറി ഉത്തരവിട്ടത്.
സിബിഐ അന്വേഷണം ആവശ്യമില്ലെന്നും
പോലീസ് ശരിയായി അന്വേഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന്
പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസില്‍ ഒരുപാട് പേര് മറയ്ക്ക്
പിന്നിലുണ്ടെന്നും ആരാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് എല്ലാവര്ക്കും
അറിയാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനും സിപിഎമ്മിനും കനത്ത
തിരിച്ചടിയാണ് ഷുഹൈബ് കേസിലുണ്ടായിരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല