ഔദ്യോഗിക വസതി ഒഴിഞ്ഞു: വീടില്ലാത്ത മാണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍ താമസിക്കും
Published on 07 March, 2018
നാലു തവണ ത്രിപുര
മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി
മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും.
ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ കൂടെയാണ് മാണിക് സര്‍ക്കാര്‍ മേലര്‍മതിലെ
പാര്‍ട്ടി ഓഫീസില്‍ താമസം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി
ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി
വീടില്ല. മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷം എംഎല്‍എ ഹോസ്റ്റലില്‍
താമസിക്കുന്നതിന് താല്പര്യമില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് പാര്‍ട്ടി
ഓഫീസിന് മുകളിലുള്ള രണ്ട് മുറി താമസത്തിനായി തിരെഞ്ഞടുത്തത്.
നേരെത്ത
രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാര്‍.
അവകാശമായി ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം സഹോദരിക്ക് ദാനം നല്കിയ വ്യക്തിയാണ്
മാണിക്ക് സര്‍ക്കാര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല