Image

ലോക്‌സഭയില്‍ തനിക്ക് പോലും സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍

Published on 09 March, 2018
ലോക്‌സഭയില്‍ തനിക്ക് പോലും സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍

ലോക്‌സഭയില്‍ തനിക്ക് പോലും സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. ഒരാഴ്ച നീണ്ട പാര്‍ലമെന്റ് സ്തംഭനം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സഭയില്‍ എന്നെപ്പോലും സംസാരിക്കാന്‍ ആരും അനുവദിക്കുന്നില്ല- സുമിത്ര വിലപിച്ചു. പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ പരാതിയെക്കുറിച്ച് പത്രലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയതു മുതലുള്ള ബഹളം മൂലമാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു പ്രസംഗിക്കാന്‍ കഴിയാതെ പോയതെന്ന് സ്പീക്കര്‍ പറഞ്ഞു. സഭ ക്രമത്തിലാണെങ്കിലേ ആര്‍ക്കെങ്കിലും പ്രസംഗിക്കാനാകൂ. അടുത്തയാഴ്ച പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ പ്രത്യാശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക