തിരുവനന്തപുരം: ബജറ്റിലെ പ്രഖ്യാപനങ്ങള്‍
പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതില്‍ പ്രതിക്ഷിധിച്ച് പ്രതിപക്ഷം
നിയമസഭയില്‍ കുത്തിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആണ്
പ്രതിഷേധവുമായി ആദ്യം എഴുന്നേറ്റത്. തുടര്‍ന്ന് പെന്ഷന് പ്രായം
ഉയര്‍ത്തിയ കാര്യം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി
നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.
അതിനിടെ, പന്ഷന് പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച്
നടത്തി. കരിങ്കൊടികളുമായി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.
ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്
പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.