കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടില്‍ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് എം.എല്‍.എ. ഭൂമി കുംഭകേണത്തിനു പിന്നില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കലും ഫാരീസ് അബൂബക്കറുമാണെന്ന് പി.സി ജോര്‍ജ് രണ്ട് ചാനല്‍ ചര്‍ച്ചകളില്‍ വെളിപ്പെടുത്തി. 'ദീപിക' വിറ്റുമുടിപ്പിച്ച സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന് സാജു വര്‍ഗീസ് ഫാരീസിന്റെ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ദ്ദിനാളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ച് മാതൃഭൂമിയും റിപ്പോര്‍ട്ടര്‍ ചാനലുമാണ് ചര്‍ച്ച നടത്തിയത്. ഇതിനിടെയാണ് അതിഥിയായി എത്തിയ ജോര്‍ജ് വെട്ടിത്തുറന്നുപറഞ്ഞത്.