കോട്ടയം : ചെങ്ങന്നൂരില്‍ കേരള
കോണ്‍ഗ്രസിന്റെ പിന്തുണ തേടി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ കെ എം
മാണിയുമായി കൂടിക്കാഴ്ച നടത്തി. മാണിയുടെ പാലയിലെ വസതിയില്‍ വെച്ചായിരുന്നു
കൂടിക്കാഴ്ച. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ബിജെപി
കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവരാണ് മാണിയുമായി ചര്‍ച്ച
നടത്തിയത്.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്
കൂടിക്കാഴ്ച എന്നാണ് സൂചന.ഒന്നര മണിക്കൂര്‍
നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് പുറമെ, മുന്നണി
പ്രവേശം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം
ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്,
രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയവയിലെ നിലപാട് സ്വീകരിക്കാനായി കേരള കോണ്‍ഗ്രസ്
സ്ക്രീനിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരാനിരിക്കുകയാണ്. ഇതിന്
മുന്നോടിയായി ബിജെപി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ വന്‍ പ്രാധാന്യമാണ്
കല്‍പ്പിക്കപ്പെടുന്നത്.