ബോവിക്കാനം:
നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണ കാര്‍ കാട്ടുവള്ളികളില്‍ കുടുങ്ങി. ഇതോടെ
യാത്രക്കാര്‍ താഴ്ചയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറു
മണിയോടെ ചെര്‍ക്കള മുള്ളേരിയ പാതയിലെ കൊടവഞ്ചിയിലാണ് അപകടമുണ്ടായത്.
മുപ്പതടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്.
കര്‍ണാടക
സുള്ള്യപദവ് അരിയടുക്കയിലെ മുഹമ്മദ് മുസ്തഫയും സുഹൃത്ത് സലാമുമാണ്
കാറിലുണ്ടായിരുന്നത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല