അരീക്കോട്: മലപ്പുറം അരീക്കോട് വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്നു. പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനി ആതിര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മകള്‍ പിന്നാക്ക ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ ദേഷ്യത്തിലാണ് അച്ഛന് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ അച്ഛന് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആതിര കൊയിലാണ്ടിയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ സൈനികനാണ്. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതം വിവാഹത്തിനുണ്ടായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ആതിര അടുത്ത വീട്ടിലേക്ക് ഓടിയെങ്കിലും പുറകയെത്തി കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത് രാജന് മാത്രമായിരുന്നു വിവാഹത്തിന് എതിര്. എന്നാല്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വിവാഹം നടത്താന്‍ ധാരണയാവുകയായിരുന്നു. ഇതിനിടെയാണ് കല്യാണ തലേന്ന് തര്‍ക്കമുണ്ടായത്.