മുംബൈ: വിലപിടിപ്പുള്ള ആഭരണങ്ങളും വാച്ചുകളും
അമൃതാ ഷെര്‍ഗില്‍, എംഎഫ് ഹുസൈന് എന്നിവരുടെ പെയിന്റിങ്ങുകളും നീരവ് മോദിയുടെ
മുംബൈയിലെ അപ്പാര്‍ട്ടമെന്റില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തു. 12,000 കോടി
രൂപയുടെ പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട റൈഡില്‍ 26 കോടി രൂപ മൂല്യം വരുന്ന
വസ്തുവകകളാണ് സമുദ്രാ മഹല്‍ ലക്ഷ്വറി അപ്പാര്‍ട്ടമെന്റില്‍ നിന്നും
പിടിച്ചെടുത്തത്.
പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടെറിങ് ആക്ട് (പി.എം.എല്‍.എ)
പ്രകാരം നടന്ന റെയ്ഡില്‍ കണ്ടുകെട്ടിയ പുരാതന ശൈലിയിലുള്ള ആഭരണങ്ങള്‍ക്ക് 15 കോടി
രൂപയാണ് മൂല്യം. വാച്ചുകള്‍ക്ക് 1.4 കോടി രൂപയും പെയിന്റിങ്ങുകള്‍ക്ക് 10 കോടി
രൂപയും വില വരും. ഒരു വജ്ര മോതിരത്തിനു മാത്രം 10 കോടി രൂപയാണ്
കണക്കാക്കിയിരിക്കുന്നത്.