ജെ.എന്‍.യു സമരത്തിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പോലീസ് മര്‍ദ്ദനം
Published on 24 March, 2018
ന്യൂഡല്‍ഹി: ജെഎന്‍യു
വിദ്യാര്‍ത്ഥി സമരത്തിനിടെ വനിതാ ഫോട്ടോ ജേര്ണലിസ്റ്റിനു നേര്‍ക്ക് പോലീസ്
മര്‍ദ്ദനം. സംഭവത്തില്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഡല്‍ഹി
പോലീസ് ആസ്ഥാനത്താണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാമറകള്‍ നിലത്ത്
വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജെഎന്‍യുവിലെ വിവിധ
സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇന്നലെ പാര്‍ലമെന്റ്
മന്ദിരത്തിലേക്ക് മാര്‍ച്ച് നയിച്ചത്. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച്
തടഞ്ഞിരുന്നു.
ഇതിനിടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തക പോലീസ്
നിര്‍ദേശം ലംഘിച്ച് തെറ്റായ ദിശയില്‍ നിന്ന് പടമെടുത്തു എന്നാരോപിച്ചാണ് വനിതാ
പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കാമറ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല